നടുവണ്ണൂർ : കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച് നടന്നു.
സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കാവുന്തറ വീട്ടുപറമ്പിലെ സുധാകരൻ നമ്പീശന്റെ ശവകുടിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.
കെഎസ്എസ്പിഎ നിയോജകമണ്ഡലം പ്രസിഡണ്ട് എ.കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ അനന്തമായി നീട്ടിക്കൊണ്ടുപോകുവാനുള്ള പിണറായി സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും , മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകത്തത് പെൻഷൻകാരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കേണ്ടിവരുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം സർക്കാറിനെ ഓർമ്മപ്പെടുത്തി.
പെൻഷൻകാർക്ക് ലഭിക്കേണ്ടതായ 11% ക്ഷാമബത്ത ഉടനെ പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം കെ. രാമചന്ദ്രൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്, സംസ്ഥാന കൗൺസിൽ അംഗം ജയൻ നന്മണ്ട, മുൻ ജില്ലാ പഞ്ചായത്ത് അംഗം കാവിൽ പി. മാധവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഋഷികേശൻ, മുൻ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലീന കുന്നുമ്മൽ, കെഎസ്എസ്പിഎ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, ബേബി തേക്കാനം, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, സി. കുഞ്ഞികൃഷ്ണൻനായർ, നിയോജകമണ്ഡലം സെക്രട്ടറി വി.സി. ശിവദാസ്, നിയോജകമണ്ഡലം ട്രഷറർ കെ.പി. ആലി, ജോ: സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണൻ, എം. രാജൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ഷബീർ നെടുങ്ങണ്ടി, കെഎസ്എസ്പിഎ നടുവണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി.പി. സുരേഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Pension reform/poverty dues should be disbursed immediately; KSSPA