---
title: "അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ "
english_title: "Teacher appointment approval process should be expedited; KSTA perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82344/teacher-appointment-approval-process-should-be-expedited-ksta-perambra"
published_at: "2022-11-28T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384429578009_1ksta.jpg"
keywords: []
---

# അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ 

> **Lead Summary:** **പേരാമ്പ്ര : **അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണമെന്ന് കെഎസ്ടിഎ.

## Article Content

**പേരാമ്പ്ര : **അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണമെന്ന് കെഎസ്ടിഎ.

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് 32-ാമത് പേരാമ്പ്ര സബ് ജില്ലാ സമ്മേളനത്തില്‍ കെഎസ്ടിഎ ആവശ്യപ്പെട്ടു.

പേരാമ്പ്ര ഗവ. യുപി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി.

ജോ. സെക്രട്ടറിമാരായ പി.വി. ഷീബ രക്തസാക്ഷി പ്രമേയവും ആര്‍. പ്രകാശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ടി.കെ. ഉണ്ണികൃഷ്ണന്‍, പി. ശ്രീജിത്ത്, എ.കെ. സുബൈദ, പി.ബി. അഭിത എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളന നടപടികള്‍ക്ക് നേതൃത്ത്വം നല്‍കി.

സെക്രട്ടറി ജി.കെ. അനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ വൈസ് പ്രസിഡന്റ് വി.പി. സദാനന്ദന്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ. സുജാത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ. സജീവന്‍, വി. പി. നിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ.് ശ്രീജിത്ത്, കെ.സി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ടി.കെ. ഉണ്ണികൃഷ്ണന്‍ (പ്രസിഡണ്ട്), പി.വി. ഷീബ, ആര്‍. പ്രകാശന്‍, പി.പി. നാസര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ജി.കെ അനീഷ് (സെക്രട്ടറി), എ.കെ. സുബൈദ, പി. ശ്രീജിത്ത്, പി.ബി. അഭിത (ജോ. സെക്രട്ടറിമാര്‍) കെ.കെ. സുജാത (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ പി.കെ. അജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82344/teacher-appointment-approval-process-should-be-expedited-ksta-perambra)