---
title: "ദേശീയപാതയില്‍ കാറിന് തീപിടിച്ചു "
english_title: "The car caught fire on the national highway perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82357/the-car-caught-fire-on-the-national-highway-perambra"
published_at: "2022-11-28T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63844e6dc79f0_1car_thee.jpg"
keywords: []
---

# ദേശീയപാതയില്‍ കാറിന് തീപിടിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** ദേശീയപാതയില്‍ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന് തീപിടിച്ചത്.

## Article Content

** പേരാമ്പ്ര :** ദേശീയപാതയില്‍ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന് തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഉടന്‍ തന്നെ തീ അണക്കുകയും ചെയ്തു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു ആര്‍ക്കും അപകടം ഇല്ല.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ റാഷിദിന്റെ കാറാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്തന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ടി.പി. ഷിജു, ബിനീഷ്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82357/the-car-caught-fire-on-the-national-highway-perambra)