---
title: "മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "A family reunion of Mutukad workers was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82362/a-family-reunion-of-mutukad-workers-was-organized"
published_at: "2022-11-28T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638453519d174_1muthukad.jpg"
keywords: []
---

# മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** മുതുകാട്: **മുതുകാട്ടില്‍ തൊഴിലാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചത്.

## Article Content

** മുതുകാട്: **മുതുകാട്ടില്‍ തൊഴിലാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചത്.

സിഐടിയു ജില്ലാ കമ്മിറ്റി അംഗവും, ഏരിയ സെക്രട്ടറിയുമായ കെ. സുനില്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ജയേഷ് മുതുകാട് പരിപാടിയില്‍ പങ്കെടുത്തു.

മേഖല സെകട്ടറി ഇ.കെ. അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖല പ്രസിഡന്റ് കെ.ടി. സതീഷ് അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി. സുരാജന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 12 ഓളം പൂര്‍വ്വകാല യൂണിയന്‍ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് യൂണിയന്‍ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82362/a-family-reunion-of-mutukad-workers-was-organized)