നൊച്ചാട്: നാടക മത്സരത്തിനായ് അരങ്ങുണർന്നു. സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആർട്സ്&കൾച്ചർ നൊച്ചാടിൻ്റെ നേതൃത്വത്തിൽ നവംബർ 26 മുതൽ ഡിസംബർ ഒന്നുവരെ നടക്കുന്ന നാടകോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമതാരം സോനനായർ നിർവ്വഹിച്ചു.
ടി.എം ദാമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി, വാർഡ് അംഗം സനില ചെറുവറ്റ, എടവന സുരേന്ദ്രൻ, നസീർ വെളളിയൂർ, പി.കെ. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ അനിൽ നൊച്ചാട് സ്വാഗതവും ടി. സത്യൻ നന്ദിയു പറഞ്ഞു. തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം ‘ലക്ഷ്യം’ അരങ്ങേറി. നൊച്ചാട് ആയൂർവേദ ആശുപത്രിക്ക് സമീപം ഗോപാലൻകുട്ടി പണിക്കർ നഗറിലാണ് നാടക മത്സരം അരങ്ങേറുന്നത്.
The curtain rises on the drama competition Samiksha The Group of Arts&Culture Nochatin