പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും മുതുകാട് - കൂത്താളി സമര സേനാനിയുമായിരുന്ന എ.കെ. തെയ്യോൻ്റെ നാൽപ്പത്തി ഒന്നാം ചരമവാർഷിക ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.
കിസാൻ ജനത സംസ്ഥാന സമിതി അംഗം വൽസൻ എടക്കോടൻ ഉദ്ഘാടനം നിർവ്വഹിച്ചു. അധ:സ്ഥിത വർഗ്ഗത്തിന് വേണ്ടി നടന്ന സഹന സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു എ.കെ. തെയ്യോൻ എന്ന് അദ്ദേഹം പറഞ്ഞു.
കെ.എം. കുഞ്ഞികൃഷ്ണൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കിസാൻ ജനത പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് കല്ലോട് ഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി.
ലത്തീഫ് വെള്ളിലോട്ട്, സി.എച്ച്. ബാബു, വി.കെ. ഭാസ്കരൻ, സി. കുഞ്ഞിക്കണാരൻ നായർ എന്നിവർ സംസാരിച്ചു.
AK Taeyeon did the commemoration