---
title: "മാവിലാട്ട് മുഹമ്മദലിക്ക് ധീരതക്കുള്ള അനുമോദനം "
english_title: "Kudos to Mavilat Muhammadali for her bravery perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82482/kudos-to-mavilat-muhammadali-for-her-bravery-perambra"
published_at: "2022-11-29T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a114f205f_1ddddddddddddd.jpg"
keywords: []
---

# മാവിലാട്ട് മുഹമ്മദലിക്ക് ധീരതക്കുള്ള അനുമോദനം 

> **Lead Summary:** **നൊച്ചാട്:** കാരയാട്, നൊച്ചാട് ഭാഗങ്ങളില്‍ നിരവധി പേരെ കടിച്ച ഭ്രാന്തകുറുക്കനെ ഒറ്റക്ക് ചെറുത്ത് കീഴടക്കിയ മാവിലാട്ട് മുഹമ്മദലിയെ അനുമോദിച്ചു.

## Article Content

**നൊച്ചാട്:** കാരയാട്, നൊച്ചാട് ഭാഗങ്ങളില്‍ നിരവധി പേരെ കടിച്ച ഭ്രാന്തകുറുക്കനെ ഒറ്റക്ക് ചെറുത്ത് കീഴടക്കിയ മാവിലാട്ട് മുഹമ്മദലിയെ അനുമോദിച്ചു.

ഫീനിക്‌സ് പുരുഷ സ്വയം സഹായ സംഘമാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. കൈക്കും കാലിനും മുഹമ്മദലിക്ക് പരിക്ക് പറ്റിയിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായ മുഹമ്മദലി ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടികൊണ്ടിരിക്കുകയാണ്.

പതിമൂന്നാം വാര്‍ഡ് അംഗം സനില ചെറുവറ്റ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.

പതിനഞ്ചാം വാര്‍ഡ് അംഗം പി.എം. രജീഷ് ഉപഹാര സമര്‍പ്പണം നടത്തി. ദിലീപ് കണ്ടോത്ത്, എന്‍. കബീര്‍, അനു വര്‍ഷ നൊച്ചാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചാത്തോത്ത് താഴെയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.എം. രനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82482/kudos-to-mavilat-muhammadali-for-her-bravery-perambra)