കോഴിക്കോട് : കേരള വനിതാ കമ്മീഷനും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'പെണ്‍പാതി' ജില്ലാ തല സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ പി. സതീദേവി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ പൊതുബോധ നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന നാലാം തൂണാണ് മാധ്യമമെന്നും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, സമത്വം എന്നിവ സംബന്ധിച്ച മികച്ച ധാരണകള്‍ പൊതുബോധത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും സതീദേവി പറഞ്ഞു.
'വുമണ്‍സ് സ്പേസ് ഇന്‍ മീഡിയ' എന്ന വിഷയത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന് അധ്യക്ഷത വഹിച്ചു. 'തൊഴിലിടങ്ങളിലെ ലിംഗ സമത്വവും മാധ്യമനിയമങ്ങളും' എന്ന വിഷയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവ. പ്ലീഡറുമായ അഡ്വ. പി.എം. ആതിര സംസാരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത വിഷയാവതരണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രജി ആര്. നായര്‍ ചര്‍ച്ച നിയന്ത്രിച്ചു. വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന് ആശംസ അറിയിച്ചു.
വനിതാ കമ്മിഷന് പി.ആര്.ഒ ശ്രീകാന്ത് എം ഗിരിനാഥ്, പ്രോജക്ട് ഓഫീസര്‍ ദിവ്യ, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാഗേഷ് എന്നിവര്‍ സന്നിഹിതരായി. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറി അഞ്ജന ശശി സ്വാഗതവും കാലിക്കറ്റ് പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി ടി. മുംതാസ് നന്ദിയും പറഞ്ഞു.
മാധ്യമരംഗത്ത് നിന്നുള്ളവരും മാധ്യമ പഠന വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.
'Penpati' district level seminar on women's issues in media