ഗാന്ധി വായനയില്‍ ചരിത്രം സൃഷ്ടിച്ച വിദ്യാലയം ഇനി നെഹ്രുവിലേക്ക്

ഗാന്ധി വായനയില്‍ ചരിത്രം സൃഷ്ടിച്ച വിദ്യാലയം ഇനി നെഹ്രുവിലേക്ക്
Oct 2, 2021 03:51 PM | By Perambra Admin

മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളെ വായനയുടെ പുതിയ തലങ്ങളിലേക്ക് ഒഴുക്കി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോലായ വായനവേദിയും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ജൂണ്‍ 19 മുതല്‍ ഒക്ടോബര്‍ 2 വരെ നീണ്ടു നിന്ന ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്ന പരിപാടിയിലൂടെ പുതു ചരിത്രം സൃഷ്ടിച്ച ശേഷം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകം വായിക്കാനൊരുങ്ങുന്നു.

പരിപാടിയുടെ ഉദ്ഘാടനം ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകത്തിന്റെ കോപ്പി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷിഷ് അമന് നല്‍കിക്കൊണ്ട് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പുസ്തകത്തിലെ അധ്യായങ്ങള്‍ വായിക്കുന്നതിന്റെ ഓഡിയോയും നെഹ്‌റു ജീവിതവീക്ഷണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ചും ഉള്ള പ്രശസ്തവ്യക്തികളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന വീഡിയോയും ഇതിന്റെ ഭാഗമായി ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

നവംബര്‍ ഒന്ന് മുതല്‍ സ്‌ക്കൂള്‍ തുറക്കുന്നതിനാല്‍ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ബ്ലെന്‍ഡിംഗ്രീതിയിലാണ് നെഹ്‌റു വായന നടക്കുക.

ഗാന്ധി വായന പരിപാടിയുമായ് ബന്ധപ്പെട്ട് സ്‌കൂള്‍ കലാദ്ധ്യാപകന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍ പ്രൈമറി അദ്ധ്യാപകന്‍ പദ്മന്‍ കാരയാട്, പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശില്‍പ്പിയുമായ പ്രകാശ് കാരയാട് വിദ്യാര്‍ത്ഥികളും നിര്‍മിച്ച ഗാന്ധി റിലീഫ് വര്‍ക്ക് നാടിന് സമര്‍പ്പിച്ചു. കീഴരിയൂര്‍ ക്വിറ്റിന്ത്യാ സമരഭൂമിയില്‍ ചരിത്രാന്വേഷണ യാത്ര നടത്തിയതിന്റെ വീഡിയോ പ്രകാശനവും നടന്നു. വി.പി. ഉണ്ണിക്കൃഷ്ണന്‍, കെ. നിഷിദ്, കെ. സുധീഷ് കുമാര്‍, എ. സുഭാഷ് കുമാര്‍, ദിനേശ് പാഞ്ചേരി, എം.കെ. മുഹമ്മദ്, അനന്‍ സൗരെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിന് പദ്മന്‍കരയാട് നന്ദി പറഞ്ഞു.


Maypayyoor Govt. Vocational Higher Secondary School takes students to new levels of reading

Next TV

Related Stories
Top Stories