---
title: "ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited for imparting training at Khadi Weaving Centre perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82643/applications-invited-for-imparting-training-at-khadi-weaving-centre-perambra"
published_at: "2022-11-30T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386fc298a35c_1neyth.jpg"
keywords: []
---

# ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

** പേരാമ്പ്ര:** ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കടലുണ്ടി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ 20 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഖാദി നെയ്ത്ത് പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം ഒന്ന്. ആറ് മാസത്തേക്കാണ് നിയമനം നല്‍കുക.

അപേക്ഷകര്‍ ഖാദി കമ്മീഷന്റെ ഒരു മാസത്തെ ഖാദി കാര്യകര്‍ത്താ കോഴ്സ് ന്യൂ വീവേഴ്സ് ട്രെയിനിംഗ് കഴിഞ്ഞവരും കുപ്പടം നെയ്ത്തില്‍ 5 വര്‍ഷം പരിചയവും പരിശീലനം നല്‍കുവാന്‍ കഴിയുന്നവരുമായിരിക്കണം.

അപേക്ഷകള്‍ ഡിസംബര്‍ 10 ന് മുമ്പായി വ്യവസായ വികസന ഓഫീസര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മാത്തറ, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82643/applications-invited-for-imparting-training-at-khadi-weaving-centre-perambra)