---
title: "കലോത്സവ നഗരിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നഗരസഭ"
english_title: "Municipalities with clean-up operations while talents and schools sweep the victory"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82706/municipalities-with-clean-up-operations-while-talents-and-schools-sweep-the-victory"
published_at: "2022-11-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63873db8eafa5_1_ssssssssssssss.jpg"
keywords: []
---

# കലോത്സവ നഗരിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നഗരസഭ

> **Lead Summary:** ** വടകര:** പ്രതിഭകളും വിദ്യാലയങ്ങളും വിജയം തൂത്തുവാരുമ്പോള്‍ കലോത്സവ വേദികളും വടകര നഗരവും മാലിന്യ മുക്തമാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ കാഴ്ചവെക്കുന്നത്.

## Article Content

** വടകര:** പ്രതിഭകളും വിദ്യാലയങ്ങളും വിജയം തൂത്തുവാരുമ്പോള്‍ കലോത്സവ വേദികളും വടകര നഗരവും മാലിന്യ മുക്തമാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ കാഴ്ചവെക്കുന്നത്.

19 വേദികളിലും പാതയോരങ്ങളിലും ഇടവഴികളിലും ഒരു കടലാസു കഷണം പോലും വീഴാതെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കന്‍ വിപുലമായ നടപടികളാണ് നഗരസഭ സ്വീകരിച്ചത്.

നഗരത്തിലെ പാതയോരങ്ങളെ 12 ഭാഗങ്ങളാക്കി മാറ്റി, 12 ജെ എച്ച്.ഐ മാര്‍ക്ക് ചുമതല നല്‍കി. എല്ലാദിവസവും കണ്ടിജന്‍സി ജീവനക്കാരും ഹരിയാലി ഹരിത കര്‍മ്മ സേന അംഗങ്ങളും വേദിയും പരിസരവും ശുചീകരിക്കുന്നുണ്ട്.

ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ എല്ലാ വേദികളിലും വല്ലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

അവിടെ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് കലോത്സവ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. പ്രജിത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82706/municipalities-with-clean-up-operations-while-talents-and-schools-sweep-the-victory)