നടുവണ്ണൂര്‍: മന്ദങ്കാവ് ബെവ്കോ ലേബലിംങ്ങ് യുണിറ്റില്‍ പ്രദേശവാസികളെ നിയമിക്കണമെന്ന് സംയുക്ത വനിത സമരസമിതി.
നടുവണ്ണൂര്‍ മന്ദങ്കാവ് ബെവ്കോ ഗോഡൗണില്‍ ലേബലിംങ്ങ് യുണിറ്റില്‍ രാഷ്ട്രീയം കലര്‍ത്താതെ പ്രദേശ വാസികളായ സ്ത്രീകളെ നിയമിക്കണമെന്നും, അനധികൃതമായി സംഘടിപ്പിച്ച ലേബര്‍ കാര്‍ഡുമായി ജോലി ചെയ്യുന്നവരുടെ നിയമനം റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുമ സുരേഷ് ആവശ്യപ്പെട്ടു.
ബെവ്കോ ഗോഡൗണിലെ നിയമനം സുതാര്യമാക്കണമെന്നും, അനധികൃത നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത വനിതാ സമരസമിതിയുടേ നേതൃത്വത്തില്‍ ബെവ്കോ ഗോഡൗണിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സംയുക്ത സമര സമിതി ചെയര്മാന് എം. സത്യനാഥന് അധ്യക്ഷത വഹിച്ചു.
സമരസമിതി കണ്‍വീനര്‍ കെ.ടി.കെ. റഷീദ്, കെ.രാജീവന്, ഗ്രാമ പഞ്ചായത്തംഗം പി. സുജ, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ ഷാനവാസ്, മുന്‍ പഞ്ചായത്തംഗം ബിന്ദു താനിപ്പറ്റ, രാജന് രോഷമ, കെ.പി. സത്യന്, സി.ബബിഷ് ,ദില്‍ഷ മക്കാട്ട് എന്നിവര്‍ സംസാരിച്ചു.
അനിത അജിത് കുമാര്‍, സൗമ്യ സുധാകരന്, ലാലിത സത്യന്, അഞ്ചിമ പ്രസൂണ്‍, അഞ്ചു ലെനില്‍, സിന്ധു മോള്, സജിത ബിജു, നിമിത വിനോദ്, വിജിത ഷിബു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Mandangaon Bevco Labeling Unit to appoint local residents; Joint Women's Committee