---
title: "രാഷ്ട്രത്തിന്റെ പ്രതിസന്ധികളില്‍ താങ്ങായത് സോഷ്യലിസ്റ്റുകള്‍ "
english_title: "Socialists supported the nation in its crises"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82738/socialists-supported-the-nation-in-its-crises"
published_at: "2022-11-30T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63876dd6f404c_OBIT_CARD_JPG.JPG"
keywords: []
---

# രാഷ്ട്രത്തിന്റെ പ്രതിസന്ധികളില്‍ താങ്ങായത് സോഷ്യലിസ്റ്റുകള്‍ 

> **Lead Summary:** **പേരാമ്പ്ര**: രാഷ്ട്രത്തിന്റെ പ്രതിസന്ധികളില്‍ താങ്ങായത് സോഷ്യലിസ്റ്റുകളാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍. കൂത്താളി - മുതുകാട് സമര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര**: രാഷ്ട്രത്തിന്റെ പ്രതിസന്ധികളില്‍ താങ്ങായത് സോഷ്യലിസ്റ്റുകളാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍. കൂത്താളി - മുതുകാട് സമര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ജെ.ഡി.സംസ്ഥാന സെക്രട്ടറി എന്‍.കെ.വത്സന്‍ മുഖ്യപ്രഭാഷണം നടത്തി. ടി. ശശി അധ്യക്ഷനായി. ഡോ: ജോണ്‍സണ്‍ 'ജോര്‍ജ് നല്ല രക്ഷിതാവ് ' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് കെ.സജീവന്‍, മണ്ഡലം സെക്രട്ടറി സി.ഡി.പ്രകാശന്‍, കിസാന്‍ ജനതാ മണ്ഡലം പ്രസിഡണ്ട് കല്ലോട് ഗോപാലന്‍, സംഘടനയുടെ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.ഗോപാലന്‍, കെ.സി. നരേന്ദ്രന്‍, മോനിഷ, പി.കെ.രാജന്‍, സി.സുരേന്ദ്രന്‍, പി.പി.രവീന്ദ്രന്‍, ടി.എം.സന്തോഷ്, ഏ.വി.രാജേഷ്, ടി.പി.നരേഷ്, എം.കെ.സതി എന്നിവര്‍ സംസാരിച്ചു.

മുതിര്‍ന്ന സോഷ്യലിസ്റ്റുകളെ ആദരിക്കുകയും, മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹമായ കെ.പി.ബിജി , എം.ബി.ബി. എസ്.പ0നം പൂര്‍ത്തിയാക്കിയ അനഘ ചന്ദ്രന്‍, എല്‍.എസ്.എസ്.വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82738/socialists-supported-the-nation-in-its-crises)