---
title: "കലാകായിക മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോല്‍സവം ഡിസം: 3 മുതല്‍ 6 വരെ "
english_title: "The curtain rises on the artistic contests; Perampra Block Panchayat Kerala Festival Dec: 3rd to 6th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82744/the-curtain-rises-on-the-artistic-contests-perampra-block-panchayat-kerala-festival-dec-3rd-to-6th"
published_at: "2022-11-30T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63877839466c5_OBIT_CARD_JPG.JPG"
keywords: []
---

# കലാകായിക മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോല്‍സവം ഡിസം: 3 മുതല്‍ 6 വരെ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോല്‍സവം ഡിസം: 3 മുതല്‍ 6 വരെ തീയ്യതികളിലായി വിവിധ വേദികളില്‍ സംഘടിപ്പിക്കുന്നു. 3, 4, 5 തീയ്യതികളിലായി യഥാക്രമം ട്വന്റി-ട്വന്റി ക്രിക്കറ്റ്, മല്‍സരം ഫുട്‌ബോള്‍ മല്‍സരം, അത് ലറ്റിക്‌സ് എന്നിവ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോല്‍സവം ഡിസം: 3 മുതല്‍ 6 വരെ തീയ്യതികളിലായി വിവിധ വേദികളില്‍ സംഘടിപ്പിക്കുന്നു. 3, 4, 5 തീയ്യതികളിലായി യഥാക്രമം ട്വന്റി-ട്വന്റി ക്രിക്കറ്റ്, മല്‍സരം ഫുട്‌ബോള്‍ മല്‍സരം, അത് ലറ്റിക്‌സ് എന്നിവ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.

6 ന് കലാമേള പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളില്‍ നടക്കും. 5 ന് രാവിലെ 9.30 മുതല്‍ ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ പേരാമ്പ്ര മിനി ബൈപാസിലെ സ്‌പേ്പാര്‍ട്‌സ് സെന്ററില്‍ നടക്കും.

വോളിമ്പോള്‍ മല്‍സരം 4 ന് രാവിലെ 9.30 മുതല്‍ ആവള കുട്ടോത്ത് സ്‌ക്രൂള്‍ ഗ്രൗണ്ടിലും വടം വലി മല്‍സരം 5 നു 3 മണി മുതല്‍ കൂത്താളി പഞ്ചായത്ത് സ്റ്റേഡിയത്തിലും നടക്കും.

കബഡി മല്‍സരം 5 ന് വൈകു: 4 മണിക്ക് ചെറുവണ്ണൂരിലും നടക്കും. ഉപന്യാസ മല്‍സരങ്ങള്‍ പേരാമ്പ്ര BRC യില്‍ സംഘടിപ്പിക്കും. കേരളോല്‍വം വിജയകരമായി നടത്തുന്നതിന് എന്‍.പി ബാബു പ്രസിസന്റ് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാനും പി. കാദര്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറും ശശികുമാര്‍ പേരാമ്പ്ര വര്‍ക്കിംഗ് ചെയര്‍മാനുമായ സംഘാടക സമിതി രൂപികരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82744/the-curtain-rises-on-the-artistic-contests-perampra-block-panchayat-kerala-festival-dec-3rd-to-6th)