സോളാര്‍ കെണി ഉപയോഗിച്ച് കാട്ടുപന്നിയെ കൊന്ന് ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍

സോളാര്‍ കെണി ഉപയോഗിച്ച് കാട്ടുപന്നിയെ കൊന്ന് ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍
Oct 2, 2021 03:59 PM | By Perambra Editor

പേരാമ്പ്ര: കൃഷിയിടത്തില്‍ കയറിയ കാട്ടുപന്നിയെ കൊന്നെങ്കിലും നഷ്ടപരിഹാരം നല്‍കാതെ പന്നിയെ വനംവകുപ്പിന് വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന കര്‍ഷകനെ ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ അനുനയിപ്പിച്ചു.

ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി മഠത്തില്‍ ജോണ്‍സനാണ് കൃഷിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന ഡിഎഫ്ഒ യുടെ ഉറപ്പിന്‍ മേല്‍ സോളാര്‍ കെണി ഉപയോഗിച്ച് കൊന്ന കാട്ടുപന്നിയെ വനംവകുപ്പിന് വിട്ടുനല്‍കിയത്.

കേരളത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ ഒരാള്‍ കാട്ടുപന്നിയെ സോളാര്‍ കെണി ഉപയോഗിച്ച് കൊല്ലുന്നത്. കൃഷി സ്ഥലത്ത് കയറുന്ന കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ച 13 കര്‍ഷരില്‍ ഒരാളാണ് ജോണ്‍സണ്‍.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പന്നിയെ കൊന്ന ശേഷം വനംവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തുകയും പന്നിയെ കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാതെ വിട്ടു നല്‍കില്ലെന്ന നിലപാടെടുക്കുകയായിരുന്നു ജോണ്‍സണ്‍.

തുടര്‍ന്ന് വനം വകുപ്പ് ഡിഎഫ്ഒ യെ വിവരം അറിയിക്കുകയും നഷ്ട പരിഹാരം നല്‍കുമെന്ന ഉറപ്പിന്‍ മേല്‍ പന്നിയെ വിട്ടു നല്‍കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഒന്നേകാല്‍ ഏക്കര്‍ കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്.

എന്നാല്‍ വന്യമൃഗശല്യം കാരണം കൃഷിയില്‍ നിന്നും ആറുകൊല്ലമായി വരുമാനം ലഭിക്കാത്തതെന്നും ജോണ്‍സന്‍ പറഞ്ഞു. ഇതോടെ കൃഷിക്കായ് എടുത്ത ലോണും തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.

നിത്യചിലവിനു പോലും ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരനും കുടുംബവും നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും യാതൊരു പരിഹാരവുമായില്ല. ഇതിനെതിരെ ഈ മാസം 8ന് തെങ്ങിന്‍ ചുവട്ടില്‍ സമരം ചെയ്യാനൊരുങ്ങുകയായണ് ജോണ്‍സണ്‍.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വനം വകുപ്പിനും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Johnson kills wild boar with solar trap

Next TV

Related Stories
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
Top Stories