---
title: "വയോജനങ്ങള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A mobile medical unit camp was organized for the elderly perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82874/a-mobile-medical-unit-camp-was-organized-for-the-elderly-perambra"
published_at: "2022-12-01T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388892ea9d82_1bbbbbbbbbbbbbbbb.jpg"
keywords: []
---

# വയോജനങ്ങള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: വയോജനങ്ങള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: വയോജനങ്ങള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള ക്യാമ്പാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് ഏഴാം വാര്‍ഡ് ചെങ്കോട്ടക്കൊല്ലി സാംസ്‌കാരിക നിലയത്തില്‍ വെച്ച് സംഘടിപ്പിച്ചത്.

പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് അംഗം ഗിരിജ ശശി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ആലീസ് പുതിയേടത്ത്, ജെഎച്ച്‌എൈ മാരായ ഒ.സി. അരവിന്ദന്‍, ജോബി അഗസ്റ്റിന്‍, അല്‍ഫിയ ബഷീര്‍, മേരി ജെയിംസ്, ബിനി എന്നിവര്‍ സംസാരിച്ചു.

നിരവധി വയോജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82874/a-mobile-medical-unit-camp-was-organized-for-the-elderly-perambra)