---
title: "കോഴിക്കോട് ഗവ. ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "Kozhikode Govt. Applications are invited for the appointment of Guest Lecturer in Law College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82910/kozhikode-govt-applications-are-invited-for-the-appointment-of-guest-lecturer-in-law-college"
published_at: "2022-12-01T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388bfb62b6ff_OBIT_CARD_JPG.JPG"
keywords: []
---

# കോഴിക്കോട് ഗവ. ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ഗവണ്‍മെന്റ് ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

## Article Content

** പേരാമ്പ്ര: **ഗവണ്‍മെന്റ് ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

യു.ജി.സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 8 വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2730680.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82910/kozhikode-govt-applications-are-invited-for-the-appointment-of-guest-lecturer-in-law-college)