---
title: "ദീപം തെളിയിക്കലും റെഡ് റിബണ്‍ ധരിക്കലും സംഘടിപ്പിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രി "
english_title: "Perampra Taluk Hospital organized the lighting of the lamp and wearing of the red ribbon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82919/perampra-taluk-hospital-organized-the-lighting-of-the-lamp-and-wearing-of-the-red-ribbon"
published_at: "2022-12-01T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388c6fe00071_OBIT_CARD_JPG.JPG"
keywords: []
---

# ദീപം തെളിയിക്കലും റെഡ് റിബണ്‍ ധരിക്കലും സംഘടിപ്പിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രി 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനത്തില്‍ എയ്ഡ്‌സിനെതിരെ ദീപം തെളിയിക്കലും റെഡ് റിബണ്‍ ധരിക്കലും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ: ജിഷ നിര്‍വ്വഹിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനത്തില്‍ എയ്ഡ്‌സിനെതിരെ ദീപം തെളിയിക്കലും റെഡ് റിബണ്‍ ധരിക്കലും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ: ജിഷ നിര്‍വ്വഹിച്ചു.

എയ്ഡ്‌സിനെതിരെയുള്ള പ്രതിജ്ഞ ഹെഡ് നേഴ്‌സ് രതീബായി ചൊല്ലിക്കൊടുത്തു. ചടങ്ങിന്‌ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍ അദ്ധ്യക്ഷനായി.

പേരാമ്പ്ര സി.കെ.ജി കോളെജ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണ തെരുവ് നാടകം അവതരിപ്പിച്ചു.

റെഡ് റിബണ്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പ്രത്യുഷ, എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറി നെസല ഷെറിന്‍, എച്ച്‌ഐ ശരത് കുമാര്‍, അബ്ദുള്‍ അസീസ്, ഉഷകുമാരി, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82919/perampra-taluk-hospital-organized-the-lighting-of-the-lamp-and-wearing-of-the-red-ribbon)