കുതിപ്പ്; കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് ഓവറോൾ കിരീടം

കുതിപ്പ്; കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് ഓവറോൾ കിരീടം
Dec 2, 2022 07:14 AM | By NIKHIL VAKAYAD

കോഴിക്കോട്: അറുപത്തിയൊന്നാം കോഴിക്കോട് റവന്യൂ ജില്ലാ കലോൽത്സവത്തിൽ  ഓവറോൾ കിരീടം പിടിച്ചെടുത്ത് കോഴിക്കോട് സിറ്റി ഉപ ജില്ല. ഇന്നലെ രാത്രി പത്തോടെ മത്സരങ്ങൾ എല്ലാം പൂർത്തിയായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇനിയും രണ്ട് മത്സരഫലങ്ങൾ വരാനിരിക്കെയുള്ള ലീഡ് നില ഇങ്ങനെ.

റവന്യൂ ജില്ലാ കലോത്സവത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ല 853 പോയന്റുകളുമായി ജേതാക്കളായി. 790 പോയിന്റുകളുമായി കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനവും 742 പോയിന്റുകള്‍ വീതം നേടിയ ചേവായൂര്‍ കൊടുവള്ളി ഉപജില്ലകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 329 പോയന്റുകളുമായി കൊയിലാണ്ടിയാണ് ഒന്നാം സ്ഥാനത്ത്. 324 പോയന്റുകളുമായി ചേവായൂര്‍ രണ്ടാം സ്ഥാനത്തെത്തി. കൊടുവള്ളിയാണ് മൂന്നാം സ്ഥാനത്ത്. 321 പോയിന്റ്.

ഈ വിഭാഗത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 147 പോയിന്റുകള്‍ നേടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സ്‌കൂളായി. 136 പോയന്റുകളുമായി സില്‍വില്‍ ഹില്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും ചക്കാലക്കല്‍ എച്ച്.എസ്.എസ് മടവൂര്‍ 115 പോയന്റുകളുമായി മൂന്നാം സ്ഥാനവും നേടി.

യുപി ജനറല്‍ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലക്കാണ് ഒന്നാം സ്ഥാനം 163 പോയന്റ്. പേരാമ്പ്ര 161 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. കൊയിലാണ്ടി 155 പോയന്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്.എസ് 50 പോയന്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 48 പോയന്റുകളുമായി രണ്ടാം സ്ഥാനവും സെന്റ് ആന്റണീസ് ജി.എച്ച്.എസ്എസ് വടകര 43 പോയന്റുകളുമായി മൂന്നാം സ്ഥാനവും നേടി.

അറബിക് കലോത്സവം എച്.എസ് വിഭാഗത്തില്‍ 95 പോയന്റുകളുമായി തോടന്നൂരും കൊടുവള്ളിയും ഒന്നാം സ്ഥാനം പങ്കിട്ടു. നാദാപുരം 93 പോയന്റുകളുമായി രണ്ടാം സ്ഥാനവും കൊയിലാണ്ടി 91 പോയന്റുമായി മൂന്നാം സ്ഥാനവും നേടി. ക്രസന്റ് എച്ച്എസ്.എസ് വാണിമേല്‍ 70 പോയന്റുകളുമായി ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടുന്ന സ്‌കൂളായി. ജി.എച്ച്.എസ്.എസ് കുറ്റ്യാടിക്കാണ് രണ്ടാം സ്ഥാനം. 51 പോയിന്റ്. കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓര്‍ക്കാട്ടേരിയും നൊച്ചാട്ട് എച്ച്.എസ്എസും 43 പോയന്റുകളുമായി മൂന്നാം സ്ഥാനം പങ്കിട്ടു.

യു.പിസംസ്‌കൃതോത്സവത്തില്‍ വടകര, കുന്നുമ്മല്‍, കുന്ദമംഗലം ഉപജില്ലകള്‍ 86 പോയന്റുകളുമായി ഒന്നാം സ്ഥാനം നേടി. ബാലുശ്ശേരി 84 പോയന്റുകളുമായി രണ്ടാം സ്ഥാനം നേടി. 83 പോയന്റുകളുമായി ചോമ്പാല മൂന്നാം സ്ഥാനം നേടി. അഴിയൂര്‍ ഈസ്റ്റ് യു.പിക്കാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. 63 പോയിന്റ്. 55 പോയിന്റുകളുമായി ചാത്തമംഗലം എ.യു.പി എച്ച്.എസ് വട്ടോളി രണ്ടാം സ്ഥാനവും 45 പോയന്റുകളുമായി ജി.യു.പി എച്ച.എസ് വട്ടോളി മൂന്നാം സ്ഥാനവും നേടി.

യു.പി അറബിക് കലോത്സവത്തില്‍ നാദാപുരം 63 പോയന്റുകളുമായി ഒന്നാം സ്ഥാനവും 61 പോയിന്റുകളുമായി ചോമ്പാല, വടകര ഉപജില്ലകള്‍ രണ്ടാം സ്ഥാനവും നേടി. 60 പോയിന്റുകളുമായി ഫറോക്ക് ഉപജില്ല മൂന്നാം സ്ഥാനം നേടി.

36 പോയിന്റുകളുമായി എം.യു.എം വി.എച്ച്.എസ്.എസ് സ്‌കൂള്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന വിദ്യാലയമായി. ജി.വി.എച്ച്എസ്.എസ് ഫോര്‍ ഗേള്‍സ് നടക്കാവും എ.എം.യു.പി.എസ് മാക്കൂട്ടം 34 പോയിന്റുകളുമായി രണ്ടാം സ്ഥാനം നേടി. ജി.എം.യു.പി സ്‌കൂള്‍ വേളൂര്‍ 33 പോയിന്റുകളുമായി മൂന്നാം സ്ഥാനം നേടി.

ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ87 പോയിൻ്റ് നേടി കുന്നുമൽ ഉപജില്ല ഒന്നാമതെത്തി. 84 പോയിൻ്റോടെ സിറ്റി ഉപജില്ല രണ്ടാമതും 82 പോയിൻ്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമെത്തി.ഈ വിഭാഗത്തിൽ മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ് 67 പോയിൻ്റോടെ ഒന്നാമതും 61 പോയിൻ്റ് നേടിയ നാഷനൽ എച്ച്.എസ്.എസ് വട്ടോളി രണ്ടാമതും 46 പോയിൻ്റ് നേടി മേമുണ്ട എച്ച്.എസ്.എസ് മൂന്നാമതെത്തി.

jump Overall title for Kozhikode City sub-district

Next TV

Related Stories
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

Jan 29, 2023 03:33 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?...

Read More >>
മുയിപ്പോത്ത് ചാത്തോത്ത്  മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

Jan 29, 2023 03:17 PM

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം...

Read More >>
കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

Jan 29, 2023 08:38 AM

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലോട്, മുള്ളൻകുന്ന് പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ...

Read More >>
ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

Jan 28, 2023 11:24 PM

ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

കൊച്ചി മുസിരിസ് ബിനാലെയുടെ പെരുമായുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനത്തിന്റെ വാലറ്റത്ത് നല്കിയിരിക്കുന്നത് സ്മിതയുടെ...

Read More >>
പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

Jan 28, 2023 10:19 PM

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തു പേര്‍ക്ക്‌ പരിക്ക്...

Read More >>
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Jan 28, 2023 07:58 PM

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു...

Read More >>