---
title: "  ആവള തറമ്മല്‍ അയ്യപ്പക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം "
english_title: "Thalapoli Mahotsavam at Avala Tharammal Ayyappa Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82962/thalapoli-mahotsavam-at-avala-tharammal-ayyappa-temple"
published_at: "2022-12-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389937389e47_1thalappoly.jpg"
keywords: []
---

#   ആവള തറമ്മല്‍ അയ്യപ്പക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം 

> **Lead Summary:** **ആവള:** ആവള തറമ്മല്‍ അയ്യപ്പക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം. ക്ഷേത്ര മഹോത്സവം ഡിസംബര്‍ 10,11,12 തിയ്യതികളിലായി നടത്തപ്പെടുന്നു.

## Article Content

**ആവള:** ആവള തറമ്മല്‍ അയ്യപ്പക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം. ക്ഷേത്ര മഹോത്സവം ഡിസംബര്‍ 10,11,12 തിയ്യതികളിലായി നടത്തപ്പെടുന്നു.

10 ന് കാലത്ത് 9 മണിക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മ്മ ശ്രീ കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പുതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉത്സവാഘോഷം കൊടിയേറും.

തുടര്‍ന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും

വൈകുന്നേരം 5. മണിക്ക് ഇളനീര്‍ കുല വരവ്, 7 മണിക്ക് പ്രശസ്ത വാദ്യകലാകാരന്‍ കഞ്ഞിലിശ്ശേരി വിനോദ് മാരാറും സംഘവും അവതരിപ്പിക്കുന്ന മേള പെരുമ (തയമ്പക ),

രാത്രി 8. മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിദ്യമര്‍ന്ന കലാപരിപാടികളും നടക്കും.

ഉത്സവാഘോഷത്തിന്റെ രണ്ടാം ദിവസമായ ഞാറാഴ്ച കാലത്ത് മുതല്‍ വിശേഷാല്‍ പൂജകളും രാത്രി 7. മണിക്ക് ഭജനയും,

സമാപന ദിവസമായ തിങ്കളാഴ്ച്ച ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുനേരം 6. മണിക്ക് ആവള കുട്ടോത്ത് നരസിംഹമൂര്‍ത്തി ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ന്ന് രാത്രി 9. മണിക്ക് ചുറ്റെഴുന്നള്ളത്ത്, സോപാന നൃത്തം, തേങ്ങ ഏറ് തുടങ്ങിയ പരിപാടികളോടെ 11. മണിക്ക് ഉത്സവാഘോഷം കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82962/thalapoli-mahotsavam-at-avala-tharammal-ayyappa-temple)