---
title: "കല്ലോട് ടര്‍ഫില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു "
english_title: "A friendly football match was organized at Kallod Turf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83000/a-friendly-football-match-was-organized-at-kallod-turf"
published_at: "2022-12-02T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389b17c74148_1food_bool.jpg"
keywords: []
---

# കല്ലോട് ടര്‍ഫില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ടര്‍ഫില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കല്ലോട് ടര്‍ഫില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തും പേരാമ്പ്ര ബാര്‍ അസോസിയേഷനും തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്.

മത്സരത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍. ഷിജു, മുന്‍സിഫ് മജിസ്‌ട്രേറ്റ് എം. നിജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കളിക്കാരെ പരിചയപ്പെട്ടു.

പഞ്ചായത്ത് ജീവനക്കാരും അംഗങ്ങളും അണിനിരന്ന ടീമിനെ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നയിച്ചു.

കോടതിയിലെയും പഞ്ചായത്തിലെയും ജീവനക്കാരും അംഗങ്ങളും വക്കീല്‍മാരും അടങ്ങിയ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്.

സമനിലയില്‍ പര്യവസാനിച്ച കളിയില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി എന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ അഭിനന്ദും ബാര്‍ അസോസിയേഷന് വേണ്ടി അഡ്വ. ഷെറിനും ഗോളുകള്‍ നേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83000/a-friendly-football-match-was-organized-at-kallod-turf)