---
title: "സ്‌കൂളിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടി നീക്കി "
english_title: "The bushes near the school were cut and removed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83156/the-bushes-near-the-school-were-cut-and-removed-perambra"
published_at: "2022-12-03T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b02223916a_1kadu.jpg"
keywords: []
---

# സ്‌കൂളിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടി നീക്കി 

> **Lead Summary:** **പേരാമ്പ്ര :** വടക്കുമ്പാട് ജിഎല്‍പി സ്‌ക്കൂള്‍ പരിസരത്തെ മാലിന്യം കുമിഞ്ഞ് കൂടുന്നതിനെതിരെ യാത്രക്കാരിയായ ഒരമ്മയുടെ കത്തിന് പരിഹാരമായി സമീപത്തെ കുറ്റിക്കാടുകള്‍ മാത്രം വെട്ടിനീക്കി.

## Article Content

**പേരാമ്പ്ര :** വടക്കുമ്പാട് ജിഎല്‍പി സ്‌ക്കൂള്‍ പരിസരത്തെ മാലിന്യം കുമിഞ്ഞ് കൂടുന്നതിനെതിരെ യാത്രക്കാരിയായ ഒരമ്മയുടെ കത്തിന് പരിഹാരമായി സമീപത്തെ കുറ്റിക്കാടുകള്‍ മാത്രം വെട്ടിനീക്കി.

കുന്നുമ്മല്‍ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് വടക്കുമ്പാട് ഗവ.എല്‍പി സ്‌ക്കൂള്‍. വിദ്യാലയത്തിന് സമീപം മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ടും കുറ്റിക്കാടുകളാലും മൂടപ്പെട്ടിരിക്കുകയാണ്.

ഇതിനെതിരെ അധികൃതര്‍ കണ്ണ് തുറക്കണമെന്ന് പറഞ്ഞു കൊണ്ട് യാത്രക്കാരിയായ ഒരമ്മയുടെ കത്ത് സ്‌ക്കൂളില്‍ എത്തിയിരുന്നു.

പ്രധാനധ്യാപകന്റെ മേല്‍വിലാസത്തില്‍ തപാലിലാണ് കത്ത് ലഭിച്ചത്. ഇത് കഴിഞ്ഞ ദിവസം ട്രൂവിഷന്‍ ന്യൂസില്‍ കൊടുത്തിരുന്നു.

നിത്യേന ഇതുവഴി കടന്നു പോകുന്ന ബസ് യാത്രക്കാരിയായ ഇവര്‍ വിദ്യാലയ പരിസരത്തെ പലയിടങ്ങളിലായി കൂട്ടിയിട്ട മാലിന്യങ്ങളും പാതയോരത്ത് കാല്‍നടയാത്ര പോലും ദുഷകരമാക്കുന്ന രീതിയില്‍ ഇടതൂര്‍ന്ന് വളര്‍ന്ന കാടുകളും നെഞ്ചിടിപ്പോടെയാണ് ഇവര്‍ കണ്ടുക്കൊണ്ടിരുന്നത്.

കത്ത് ലഭിച്ചതിന് പരിഹാരമായി കുറ്റിക്കാടുകള്‍ വെട്ടിനീക്കിയിട്ടുണ്ട്. മാലിന്യം നീക്കാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83156/the-bushes-near-the-school-were-cut-and-removed-perambra)