Nov 1, 2021 12:43 PM

പേരാമ്പ്ര: കൊറോണ മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷം തുറക്കുമ്പോള്‍ കളിചിരിമേളമുയരേണ്ട സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഇന്ന് കണ്ണീരണിഞ്ഞു.

അഹല്യയുടെ വേര്‍പാടില്‍ തേങ്ങലടക്കാനാരാതെ അധ്യാപകരും സഹപാഠികളും.

കോഴിക്കോട് മെഡിക്കല്‍ കോളെജിലേ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് കാലത്ത് 11 മണിക്ക് മൃതദേഹം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും അഹല്യക്ക് അന്ത്യ യാത്രാ മൊഴി നല്‍കാനെത്തി.

കൂട്ടുകൂടാന്‍ തങ്ങളുടെ പ്രിയ സഹപാഠി അഹല്യ ഇനി സ്‌കൂളിലേക്ക് വരില്ലെന്ന തിരിച്ചറിവ് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വിങ്ങലായ്. ഇന്ന് പുത്തനുടുപ്പും കളിചിരിയുമായ് സ്‌കൂളിലെത്തേണ്ട അഹല്യയുടെ ചേതനയറ്റ ശരീരമാണ് സ്‌കൂളിലെത്തിയത്.

ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ അഹല്യയെ കാണാമെന്ന് കരുതിയ കൂട്ടുകാര്‍ക്കും അഹല്യയുടെ വേര്‍പാട് താങ്ങാനാകാതെ കണ്ണീരണിഞ്ഞു.



വാഹനാപകട രൂപത്തില്‍ മരണം കവര്‍ന്ന അഹല്യയുടെ വേര്‍പാട് സ്‌കൂളിന് എന്നും വലിയ നഷ്ടമാണ് പഠനത്തിലും കലാമേഖലയിലും കഴിവ് തെളിയിച്ച മികച്ച വിദ്യാര്‍ത്ഥിയായിരുന്നു അഹല്യ.

അഹല്യക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എം.കെ രാഘവന്‍ എം.പി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, കെ പി സി സി ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് നിയാസ്, സെസെന്റ് ഫ്രാന്‍സിസ് സ്‌ക്കൂള്‍ മാനേജര്‍ ഫാ. ടിന്റോ ജോസഫ്, പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലി , പിടിഎ പ്രസിഡന്റ് മുസ്തഫ എന്നിവരും സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും എത്തി.

നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയാണ് അഹല്യ വിടപറഞ്ഞത്. അല്പസമയത്തിനകം അഹല്യ കളിച്ചു വളര്‍ന്ന കൂത്താളി ആര്‍പ്പാംകുന്നത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം അവിടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പേരാമ്പ്ര ചേനായി റോഡിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Ahalya journey without seeing friends; Friends and teachers came in tears to take a look at their dear classmate

Next TV

Top Stories