കൂത്താളി : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൂത്താളി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിപാടി വൈകീട്ട് മൂന്നുമണിക്ക് സാംസ്കാരിക സമ്മേളനത്തോടെ അവസാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഭിന്നശേഷി കോർപ്പറേഷൻ അംഗം ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിൽ വച്ച് സൈനിക സേവനത്തിനിടെ കാൽ നഷ്ടപ്പെട്ട വിമക്തഭടൻ വി.എൻ. രാജൻ ചടങ്ങിൽ മുഖ്യതിഥിയായി.
വി.എം അനൂപകുമാർ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്),സി.എം സനാതനൻ (ബ്ലോക്ക് അംഗം), വി. ഗോപി (ക്ഷേമകാര്യ സ്റ്റാഡിങ് കമ്മറ്റി ചെയർമാൻ), ടി. രാജശ്രീ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മറ്റി ചെയർപേർസൺ), കെ.പി. രാഗിത (ഗ്രാമപഞ്ചായത്ത് അംഗം), ഷീന(ഐസിഡിഎസ് സൂപ്പർവൈസർ), ഡോ: ദർശൻ കിടാവ്, കെ. നാരായണൻ ,എ.എം രാഘവൻ, ഷിബു പുല്ലോട്ട്, ശശി കിഴക്കൻ പേരാമ്പ്ര, കെ.ടി കുഞ്ഞമ്മദ്, എ. ബാലചന്ദ്രൻ, കെ.എം ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
കെ.എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.കെ. ബാബു നന്ദി പറഞ്ഞു.
Koothali Gram Panchayat organized Bhinnasheshi Kalotsavam