---
title: "മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited for meritorious scholarship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83310/applications-invited-for-meritorious-scholarship"
published_at: "2022-12-04T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c4e22e7bd7_OBIT_CARD_JPG.JPG"
keywords: []
---

# മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

ദേശീയ-അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് 2022-23 അദ്ധ്യയന വര്‍ഷം പഠനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയതാണെന്ന സ്ഥാപനമേധാവികളുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ 15 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളിലെ എസ്.സി പ്രമോട്ടര്‍മാരുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2931661.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83310/applications-invited-for-meritorious-scholarship)