---
title: "ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് പേരാമ്പ്ര ശ്രീചിന്മയ കോളജ് "
english_title: "Football tournament organized by Perampra Srichinmaya College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83329/football-tournament-organized-by-perampra-srichinmaya-college"
published_at: "2022-12-04T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c6c05659d8_OBIT_CARD_JPG.JPG"
keywords: []
---

# ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് പേരാമ്പ്ര ശ്രീചിന്മയ കോളജ് 

> **Lead Summary:** **പേരാമ്പ്ര : **ലോകകപ്പ് ഫുട്‌ബോള്‍ ആവേശമുള്‍ക്കൊണ്ട് പേരാമ്പ്ര ശ്രീചിന്മയ കോളജ് ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു. ഇഷ്ട രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ കളിക്കളത്തില്‍ ആവേശം തീര്‍ത്തു.

## Article Content

**പേരാമ്പ്ര : **ലോകകപ്പ് ഫുട്‌ബോള്‍ ആവേശമുള്‍ക്കൊണ്ട് പേരാമ്പ്ര ശ്രീചിന്മയ കോളജ് ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു. ഇഷ്ട രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ കളിക്കളത്തില്‍ ആവേശം തീര്‍ത്തു.

സി.കെ.ജി. ഗവ: കോളജ് പ്രിന്‍സിപ്പല്‍ ഷിത്തോര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെംബര്‍ വിനോദ് തിരുവോത്ത് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഇ. വിനോദ് അധ്യക്ഷത വഹിച്ചു.

സി. മനോജ്, പി.എം. സന്തോഷ്, എം. വിനോദ്, പി.പി. മനോജ്, എന്‍.കെ. പ്രതാപന്‍, രഞ്ജിത്ത്, കെ.പി. ബിന്ദു, പി. ഷീജ, വി.പി. ഷീബ, ഇ.വി. പ്രജില എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഹാഷിന്‍ ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83329/football-tournament-organized-by-perampra-srichinmaya-college)