---
title: "ഹോം കെയര്‍ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു "
english_title: "Home care vehicle flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83336/home-care-vehicle-flagged-off"
published_at: "2022-12-04T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c71ab4f277_OBIT_CARD_JPG.JPG"
keywords: []
---

# ഹോം കെയര്‍ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു 

> **Lead Summary:** **പേരാമ്പ്ര**: മുയിപ്പോത്ത് ക്രസന്റ് കെയര്‍ ഹോമിന്റെ ഹോം കെയര്‍ വാഹനം കെ മുരളീധരന്‍ എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. 2009 മുതല്‍ മുയിപ്പോത്ത് പ്രവര്‍ത്തിച്ച് വരുന്ന ജീവകാരുണ്യ സ്ഥാപനമാണ് ക്രസന്റ് കെയര്‍ ഹോം.

## Article Content

**പേരാമ്പ്ര**: മുയിപ്പോത്ത് ക്രസന്റ് കെയര്‍ ഹോമിന്റെ ഹോം കെയര്‍ വാഹനം കെ മുരളീധരന്‍ എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. 2009 മുതല്‍ മുയിപ്പോത്ത് പ്രവര്‍ത്തിച്ച് വരുന്ന ജീവകാരുണ്യ സ്ഥാപനമാണ് ക്രസന്റ് കെയര്‍ ഹോം.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷനായി. യോഗത്തില്‍ ആര്‍.പി ഷോബിഷ്, മോനിഷ, എന്‍.ആര്‍ രാഘവന്‍, എ.കെ ഉമ്മര്‍, ശ്രീധരന്‍ പെരുവണ്ണാമുഴി, അമാനത്ത്, എന്‍.എം കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി.കെ പ്രഭാകരന്‍ സ്വാഗതവും ആര്‍ ബാലകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83336/home-care-vehicle-flagged-off)