---
title: "ദേശീയബാലശാസ്ത്ര കോണ്‍ഗ്രസ്സ്; ജിഎച്ച്എസ്എസ് അവിടനല്ലൂരിന് ഇരട്ട നേട്ടം "
english_title: "National Paediatrics Congress; Double benefit for GHSS Thinallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83350/national-paediatrics-congress-double-benefit-for-ghss-thinallur"
published_at: "2022-12-04T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c8850134da_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയബാലശാസ്ത്ര കോണ്‍ഗ്രസ്സ്; ജിഎച്ച്എസ്എസ് അവിടനല്ലൂരിന് ഇരട്ട നേട്ടം 

> **Lead Summary:** **കൂട്ടാലിട:** കഴിഞ്ഞ ദിവസം സിഡബ്‌ള്യൂആര്‍ഡിഎം കുന്ദമംഗലത്ത് വെച്ച് നടന്ന ദേശീയബാലശാസ്ത്ര കോണ്‍ഗ്രെസ്സില്‍ നീരജ് എന്‍, യൂ.എസ് ആദിത്യന്‍ എന്നീ വിദ്യാര്‍ഥികള്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**കൂട്ടാലിട:** കഴിഞ്ഞ ദിവസം സിഡബ്‌ള്യൂആര്‍ഡിഎം കുന്ദമംഗലത്ത് വെച്ച് നടന്ന ദേശീയബാലശാസ്ത്ര കോണ്‍ഗ്രെസ്സില്‍ നീരജ് എന്‍, യൂ.എസ് ആദിത്യന്‍ എന്നീ വിദ്യാര്‍ഥികള്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആവാസവ്യവസ്ഥയെ അറിയുക എന്നപ്രമേയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രൊജക്റ്റ് അവതരിപ്പിച്ചത് ടീം ലീഡര്‍ ആയ നീരജ് ആണ്.

ഇന്നലെ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാ തല ജൈവവൈവിധ്യ കോണ്‍ഗ്രസിലും ഈ ടീം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജൈവവൈവിധ്യവും മനുഷ്യന്റെ ഭാവിയും എന്നതായിരുന്നു പ്രമേയം . രണ്ടുപേരും പത്താം ക്ലാസ് വ്ദ്യാര്‍ത്ഥികളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83350/national-paediatrics-congress-double-benefit-for-ghss-thinallur)