---
title: "പേരാമ്പ്രയില്‍ എം.എസ്.എഫിന്റെ പ്രതിഷേധമാര്‍ച്ചും സംഗമവും "
english_title: "Protest march and rally of MSF in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83551/protest-march-and-rally-of-msf-in-perampra"
published_at: "2022-12-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e183ab9974_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ എം.എസ്.എഫിന്റെ പ്രതിഷേധമാര്‍ച്ചും സംഗമവും 

> **Lead Summary:** **പേരാമ്പ്ര: **ഒ.ബി.സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഒ.ബി.സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

തുടര്‍ന്ന് പ്രതിഷേധ സംഗമവും നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷനായി. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സലീം മിലാസ് മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, ട്രഷറര്‍ അന്‍സില്‍ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു. അജിനാസ് കാരയില്‍, സല്‍മാന്‍ വാല്യക്കോട്, വി.എം അഫ്‌സല്‍, ബാസിത്ത് എടവരാട്, കെ.ടി ഫവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതുവഴി വെളിവാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയമാണെന്നും, ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് ഒളിയജണ്ടയാണെന്നും എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

തീരുമാനം പിന്‍വലിക്കുന്നവരെ ശക്തമായ സമര പരിപാടികള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83551/protest-march-and-rally-of-msf-in-perampra)