---
title: "കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി"
english_title: "Vegetable cultivation has started in Katiangad LP School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83557/vegetable-cultivation-has-started-in-katiangad-lp-school"
published_at: "2022-12-05T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e2066e0c61_OBIT_CARD_JPG.JPG"
keywords: []
---

# കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്ത് സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പച്ചകൃഷി പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്ത് സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ പച്ചകൃഷി പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം ദിവ്യ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ കെ മുബഷിറ ആശംസകള്‍ അര്‍പ്പിച്ചു. കൃഷി ഓഫീസര്‍ അരുണ്‍ ജോസ് ക്ലാസ് എടുത്തു.

ചടങ്ങില്‍ കെ.കെ ദീപേഷ് കുമാര്‍ സ്വാഗതവും അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു. വെണ്ട, തക്കാളി, കാബേജ്, വെള്ളരി, പടവലം, ചീര, മത്തന്‍, പച്ചമുളക്, കോളിഫ്‌ലവര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83557/vegetable-cultivation-has-started-in-katiangad-lp-school)