---
title: "വിദ്യാര്‍ഥികള്‍ക്ക് വേള്‍ഡ് കപ്പ് ഫുട്ബാള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു "
english_title: "A World Cup football quiz competition was organized for the students perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83700/a-world-cup-football-quiz-competition-was-organized-for-the-students-perambra"
published_at: "2022-12-06T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f23bd81158_1qqqqq3.jpg"
keywords: []
---

# വിദ്യാര്‍ഥികള്‍ക്ക് വേള്‍ഡ് കപ്പ് ഫുട്ബാള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** വിദ്യാര്‍ഥികള്‍ക്ക് വേള്‍ഡ് കപ്പ് ഫുട്ബാള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** വിദ്യാര്‍ഥികള്‍ക്ക് വേള്‍ഡ് കപ്പ് ഫുട്ബാള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ക്വിസ് കോമ്പറ്റീഷന്‍ ഇലക്ട്രോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്രയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് വേള്‍ഡ് കപ്പ് ഫുട്ബാള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.

വേള്‍ഡ് കപ്പിന്റെ ചരിത്രവും വര്‍ത്തമാനവും ആസ്പതമാക്കി ആയിരുന്നു മത്സരം. വാശിയേരിയ മത്സരത്തില്‍ ഇസിസി വിഭാഗത്തിലെ റിഷദ ഗഫൂര്‍ ഒന്നാം സ്ഥാനവും കെ.പി. ബിജില രണ്ടാം സ്ഥാനവും നേടി.

വിജയികള്‍ക്ക് മാനേജര്‍ കെ.കെ. മുഹമ്മദ് റാഷിദ് സമ്മാനദാനം നിര്‍വ്വഹിച്ചു.

മത്സരത്തിന് കെ.എം. സുധീഷ് കുമാര്‍, ജിഷാല്‍ പ്രകാശ്, എം. ശംസിയ, ഷാന്റി ജേക്കബ്, പി. ദിവ്യ, കെ.കെ. അശ്വനി, കെ.കെ. സുമ, കെ.സി. മിനി, പി.ആര്‍. ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83700/a-world-cup-football-quiz-competition-was-organized-for-the-students-perambra)