---
title: "മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു "
english_title: "The Ekadashi Thalapoli Mahotsava concluded at Mundoth Sri Krishna Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83703/the-ekadashi-thalapoli-mahotsava-concluded-at-mundoth-sri-krishna-temple"
published_at: "2022-12-06T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f2ed5c579f_1sama.jpg"
keywords: []
---

# മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു 

> **Lead Summary:** **ഉള്ളിയേരി: ** മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു.

## Article Content

**ഉള്ളിയേരി: ** മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു.

ഡിസംബര്‍ 3 ന് ശനിയാഴ്ച കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം, ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോക്ടര്‍ കുമാരന്‍ നമ്പൂതിരിയുടെ കാര്‍മികതത്വത്തില്‍ വിശേഷ പൂജകള്‍, സന്ധ്യയ്ക്ക് സര്‍വ്വേശ്വര പൂജ പൊന്നടുക്കം രമേശന്‍ നമ്പൂതിരി കാര്‍മികത്വത്തില്‍ നടന്നു.

ഡിസംബര്‍ 4 ന് ഞായറാഴ്ച കാലത്ത് ഗണപതി ഹോമം, പതിവ് പൂജകള്‍, വൈകിട്ട് 6. 30ന് ക്ഷേത്രവും ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷകന്‍ രവി മങ്ങാടിന്റെ ആത്മീയ പ്രഭാഷണവും, എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറി.

ഡിസംബര്‍ 5 ന് തിങ്കളാഴ്ച കാലത്ത് ഗണപതി ഹോമം ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡ നാമജപം കുളങ്ങര കുഴി മാധവ സ്വാമിയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്നു.

ക്ഷേത്രം മേല്‍ശാന്തി മായഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, സന്ധ്യയ്ക്ക് താലപ്പൊലിയും കര്‍പ്പൂരാരാധനയും നാറാത്ത് അയ്യപ്പാ ഭജന മഠത്തില്‍ നിന്നും ആരംഭിച്ചു.

രാത്രി 9 മണിക്ക് കണ്ണൂര്‍ സംഗീത് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83703/the-ekadashi-thalapoli-mahotsava-concluded-at-mundoth-sri-krishna-temple)