---
title: "ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്ത എന്‍എസ്എസ് വളണ്ടിയറെ അനുമോദിച്ചു "
english_title: "NSS volunteers who participated in the national integration camp were felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83723/nss-volunteers-who-participated-in-the-national-integration-camp-were-felicitated"
published_at: "2022-12-06T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f515d97a7e_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്ത എന്‍എസ്എസ് വളണ്ടിയറെ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ബാംഗ്ലൂര്‍ രേവ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന എന്‍എസ്എസ് ദേശീയ ഉദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്ത നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍ അഹലാം അബ്ദുല്ലയെ കോഴിക്കോട് ജില്ലാ എന്‍എസ്എസ് അനുമോദിച്ചു.

## Article Content

**പേരാമ്പ്ര: **ബാംഗ്ലൂര്‍ രേവ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന എന്‍എസ്എസ് ദേശീയ ഉദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്ത നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍ അഹലാം അബ്ദുല്ലയെ കോഴിക്കോട് ജില്ലാ എന്‍എസ്എസ് അനുമോദിച്ചു.

കേരളത്തില്‍ നിന്നും പങ്കെടുത്ത 10 പേരില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധികരിച്ചാണ് ഈ വിദ്യാര്‍ത്ഥി പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായുള്ള വ്യത്യസ്ത പരിശീലന പരിപാടികളില്‍ പങ്കെടുത്തു.

ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വെച്ച് നടന്ന ചടങ്ങ് എന്‍എസ്എസ് കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ കോഡിനേറ്റര്‍ വി.വി അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായ കെ.പി അനില്‍കുമാര്‍, ഷാജി കെ, പ്രോഗ്രാം ഓഫീസര്‍ കെ.കെ ഷോബിന്‍ എന്നിവര്‍ സംസാരിച്ചു. സുജ സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83723/nss-volunteers-who-participated-in-the-national-integration-camp-were-felicitated)