---
title: "പ്രതിഷേധ ധര്‍ണ്ണയുമായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ "
english_title: "Kerala Private Primary Headmasters Association with Protest Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83731/kerala-private-primary-headmasters-association-with-protest-dharna"
published_at: "2022-12-06T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f5b689e5b3_OBIT_CARD_JPG.JPG"
keywords: []
---

# പ്രതിഷേധ ധര്‍ണ്ണയുമായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ 

> **Lead Summary:** ** പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെപിപിഎച്ച്എ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമരം.

## Article Content

** പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെപിപിഎച്ച്എ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമരം.

പ്രധാനാധ്യാപകരെ ഉച്ച ഭക്ഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കി പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, സ്‌ക്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിക്ക് ഫണ്ട് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, സമഗ്ര പോഷകാഹാര പദ്ധതിക്ക് പ്രത്യേക ഫണ്ട് അനുവദിക്കുക, സ്‌ക്കൂളുകളില്‍ നിര്‍ബന്ധിത പച്ചക്കറി കൃഷി നിര്‍ദ്ദേശം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

പ്രകാശന്‍ ഇല്ലത്ത് അധ്യക്ഷനായി. കെഎസ്എസ്പിഎ ജില്ല പ്രസിഡന്റ് കെ.സി. ഗോപലന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു. പി. ആയിഷ, ടി.കെ. ജിജി, കെ.ജെ റോയ്, ജോസഫ് തോമസ്, ആര്‍.ശ്രീജ, ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു. സബ്ബ് ജില്ല സെക്രട്ടറി പി.കെ. ജമീല സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83731/kerala-private-primary-headmasters-association-with-protest-dharna)