---
title: "കിടപ്പു രോഗികളുടേയും പാലിയേറ്റീവ് വളണ്ടിയര്‍മാരുടേയും സ്‌നേഹസംഗമം "
english_title: "A gathering of inpatients and palliative volunteers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83735/a-gathering-of-inpatients-and-palliative-volunteers"
published_at: "2022-12-06T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കിടപ്പു രോഗികളുടേയും പാലിയേറ്റീവ് വളണ്ടിയര്‍മാരുടേയും സ്‌നേഹസംഗമം 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കിടപ്പു രോഗികളുടേയും പാലിയേറ്റീവ് വളണ്ടിയര്‍മാരുടേയും സ്‌നേഹസംഗമം നടത്തി. സംഗമം സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കിടപ്പു രോഗികളുടേയും പാലിയേറ്റീവ് വളണ്ടിയര്‍മാരുടേയും സ്‌നേഹസംഗമം നടത്തി. സംഗമം സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.

ഡോക്ടര്‍ സി.കെ.വിനോദന്‍ സാന്ത്വന പരിചരണത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. പി.പി രാധാകൃഷ്ണന്‍, ഡോക്ടര്‍.സി.വി ഹരിദാസ്, പി.പ്രസന്ന, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷനായി. എം.രാജന്‍ മാസ്റ്റര്‍ സ്വാഗതവും ആര്‍.വി.അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83735/a-gathering-of-inpatients-and-palliative-volunteers)