---
title: "വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം: പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് "
english_title: "Attack on student: Congress staged a protest in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83740/attack-on-student-congress-staged-a-protest-in-perampra"
published_at: "2022-12-06T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f66868a7da_OBIT_CARD_JPG.JPG"
keywords: []
---

# വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം: പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര: **മേപ്പാടി പോളിടെക്‌നിക്ക് കോളേജ് വിദ്യാര്‍ത്ഥി പേരാമ്പ്ര വാല്യക്കോട് കീരിക്കണ്ടി അഭിനവിനെ ഒരു സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **മേപ്പാടി പോളിടെക്‌നിക്ക് കോളേജ് വിദ്യാര്‍ത്ഥി പേരാമ്പ്ര വാല്യക്കോട് കീരിക്കണ്ടി അഭിനവിനെ ഒരു സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന്‍ അധ്യക്ഷനായി.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ്, പി.എം പ്രകാശന്‍, പി.എസ്സ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, ഒ.എം രാജന്‍, ഇ.ടി ഹമീദ്, വി.പി സുനന്ദ്, റഫീക്ക് കല്ലോത്ത്, സി.കെ അജിഷ്, എസ്.സുനന്ദ്, വി.ടി സൂരജ്, അര്‍ജുന്‍ കറ്റയാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രകടനത്തിന് നേരെ പട്ടണത്തില്‍ കയ്യേറ്റശ്രമം ഉണ്ടായി. ടൗണ്‍ ജുമാ മസ്ജിദിന് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ തിരിയുകയായിരുന്നു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയുമായിരുന്നു.

പ്രകടനത്തെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ ത്തകര്‍ക്കെതിരെ എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83740/attack-on-student-congress-staged-a-protest-in-perampra)