---
title: "ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കമാവും "
english_title: "District Kerala festival will start today perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83791/district-kerala-festival-will-start-today-perambra"
published_at: "2022-12-07T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390240292a44_1kalolsavam.jpg"
keywords: []
---

# ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കമാവും 

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കമാവും.

## Article Content

**പേരാമ്പ്ര :** സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കമാവും.

ഡിസംബര്‍ 12 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് കേരളോത്സവം നടക്കുക. വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, സ്‌പോര്‍ട്സ് കൗണ്‍സില്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് ജില്ലാ കേരളോത്സവം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 12 ബ്ലോക്കുകള്‍, ഏഴ് നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി ആറായിരത്തോളം കലാ-കായിക താരങ്ങള്‍ പങ്കെടുക്കും.

കലാ മത്സരങ്ങളില്‍ 59 ഇനങ്ങളിലും കായിക മത്സരങ്ങളില്‍ അത്ലറ്റിക്‌സ്, ഗെയിംസ്, നീന്തല്‍, കളരി, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലും മത്സരമുണ്ട്.

കായിക മത്സരങ്ങള്‍ ഏഴിന് വൈകീട്ട് നാല് മണിക്ക് മാനാഞ്ചിറ സ്‌ക്വയറില്‍ വോളിബോള്‍ താരം ടോം ജോസ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83791/district-kerala-festival-will-start-today-perambra)