---
title: "സിഐടിയു സംസ്ഥാന സമ്മേളനം; പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "CITU State Conference; An announcement march was organized in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83795/citu-state-conference-an-announcement-march-was-organized-in-perampra"
published_at: "2022-12-07T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63902a88581fc_1_sammelanam.jpg"
keywords: []
---

# സിഐടിയു സംസ്ഥാന സമ്മേളനം; പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര **: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആര്‍ട്ടിസാന്‍സ് യുണിയന്‍ പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര **: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആര്‍ട്ടിസാന്‍സ് യുണിയന്‍ പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച വിളബര ജാഥ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിപ്പിച്ചു.

വിളംബര ജാഥയ്ക്ക് യൂണിയന്‍ ഏരിയാ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണന്‍, ബാബു കുമ്മിണിയോട്ട്, എസ്.യു. രജിത്ത്, പി.സി. സജീവന്‍, കെ.എം. മിനി, കെ.പി. സത്യന്‍, കെ.കെ. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83795/citu-state-conference-an-announcement-march-was-organized-in-perampra)