---
title: "ലക്ഷ്മി എന്‍ മേനോന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു"
english_title: "Lakshmi N Menon's photo unveiled naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83806/lakshmi-n-menons-photo-unveiled-naduvannur"
published_at: "2022-12-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390313a46cdb_1anusmaranam.jpg"
keywords: []
---

# ലക്ഷ്മി എന്‍ മേനോന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

> **Lead Summary:** ** നടുവണ്ണൂര്‍: **കേരള മദ്യനിരോധന സമിതി സ്ഥാപക പ്രസിഡന്റായിരുന്ന ലക്ഷ്മി എന്‍ മേനോന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

## Article Content

** നടുവണ്ണൂര്‍: **കേരള മദ്യനിരോധന സമിതി സ്ഥാപക പ്രസിഡന്റായിരുന്ന ലക്ഷ്മി എന്‍ മേനോന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ഫോട്ടോ അനാച്ഛാദനം ചെയ്തത്.

ജില്ലാ സെക്രട്ടറി പപ്പന്‍ കന്നാട്ടി, സി. ചന്തു കുട്ടി, ഗംഗന്‍ തുമ്പക്കണ്ടി, മദ്യ നിരോധന മഹിള വേദി ജില്ലാ പ്രസിഡന്റ്  ഹേമലത, സെക്രട്ടറി സുമ ബാലകൃഷ്ണന്‍, വേലായുധന്‍ കിഴരിയൂര്‍, ശ്രീധരന്‍ പാലയാട്, കമല നെരവത്ത് എന്നിവര്‍ പങ്കെടുത്തു.

ഉള്ളിയേരി മദ്യനിരോധന സമിതി യുണിറ്റ് നടത്തിയ പൊതുയോഗം ജില്ലാ സെക്രട്ടറി പപ്പന്‍ കന്നാട്ടി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83806/lakshmi-n-menons-photo-unveiled-naduvannur)