---
title: "വിനോദ് മാസ്റ്റര്‍ സ്മാരക മെഗാ ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു "
english_title: "meppayoor udhaya college Organized Vinod Master Memorial Mega Digital Quiz Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83832/meppayoor-udhaya-college-organized-vinod-master-memorial-mega-digital-quiz-competition"
published_at: "2022-12-07T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390476ed0a47_1w2.jpg"
keywords: []
---

# വിനോദ് മാസ്റ്റര്‍ സ്മാരക മെഗാ ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** ** മേപ്പയൂര്‍ :** ഉദയ കോളേജ് മേപ്പയൂര്‍ സംഘടിപ്പിച്ച വിനോദ് മാസ്റ്റര്‍ സ്മാരക അറിവിന്റെ അശ്വമേധം മെഗാ ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

** മേപ്പയൂര്‍ :** ഉദയ കോളേജ് മേപ്പയൂര്‍ സംഘടിപ്പിച്ച വിനോദ് മാസ്റ്റര്‍ സ്മാരക അറിവിന്റെ അശ്വമേധം മെഗാ ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഒന്നാം സമ്മാനം 5000 രൂപയും സ്‌കൂളിനുള്ള മൊമെന്റോയും ചിങ്ങപുരം സികെജിഎം മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശരണ്യ സായി, ദേവലക്ഷ്മി എന്നിവര്‍ കരസ്ഥമാക്കി.

3000 രൂപയും മൊമെന്റോയും അടങ്ങുന്ന രണ്ടാം സ്ഥാനം ചെറുവണ്ണൂര്‍ ഹൈസ്‌ക്കൂളിലെ എം.ജി. പാര്‍ഥിവ്, എ.വി. ഹരിദേവ് എന്നിവര്‍ കരസ്ഥമാക്കി.

2000 രൂപയും മൊമെന്റോയും അടങ്ങുന്ന മൂന്നാം സ്ഥാനം കുറുന്തോടി എയുപി സ്‌കൂളിലെ ഭഗത് തെക്കേടത്ത്, അനിരുദ്ധ് രാകേഷ് എന്നീ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.

ഡിജിറ്റല്‍ ക്വിസ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഉദയ കോളേജ് പ്രിന്‍സിപ്പാള്‍ എം.കെ. പവിത്രന്‍ അധ്യക്ഷത വഹിച്ചു.

വാഴക്കര രാജീവന്‍, സുരേഷ് കല്ലിങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിനീഷ് നടുവത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സതീശന്‍ നന്ദിയും പറഞ്ഞു.

എം.കെ. പവിത്രന്‍, പി.കെ. സുരേഷ് നൊച്ചാട്, വിനീഷ്, ജിനീഷ്, രാഗേഷ് കേളോത്ത്, പി.ടി. സുരേഷ്, വിനോദ് ബാബു, നവീന്‍ പേരാമ്പ്ര, സുജിത്ത് മണിയൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83832/meppayoor-udhaya-college-organized-vinod-master-memorial-mega-digital-quiz-competition)