---
title: "ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for financial assistance kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83840/applications-are-invited-for-financial-assistance-kozhikkode"
published_at: "2022-12-07T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63904c88009d7_1dhanam.jpg"
keywords: []
---

# ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നതും 2022 മാര്‍ച്ച് 31 ന് ശേഷം ആരംഭിച്ചതും ബാങ്ക് വായ്പ ലഭ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.

## Article Content

** കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നതും 2022 മാര്‍ച്ച് 31 ന് ശേഷം ആരംഭിച്ചതും ബാങ്ക് വായ്പ ലഭ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.

പ്രവാസി സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ ഒരു ലക്ഷം സംരംഭം എന്ന പദ്ധതി പ്രകാരമുളള ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങള്‍ ആയിരിക്കണം.

അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ മാനേജര്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് 673011 എന്ന വിലാസത്തിലോ diccalicut@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം.

ഗ്രാമ പഞ്ചായത്തുകളിലെ വ്യവസായ വകുപ്പിന്റെ ഇന്റേണുമാരെ സമീപിക്കാവുന്നതുമാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 31 കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2765770 നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83840/applications-are-invited-for-financial-assistance-kozhikkode)