---
title: "വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ക്ലാസ് തല ഫുട്ട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു "
english_title: "Velliyoor AUP school organized a class level football match"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83867/velliyoor-aup-school-organized-a-class-level-football-match"
published_at: "2022-12-07T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639067db074bb_1ff.jpg"
keywords: []
---

# വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ക്ലാസ് തല ഫുട്ട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ക്ലാസ് തല ഫുട്ട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ക്ലാസ് തല ഫുട്ട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

വെള്ളിയൂരിലെ ഗെയിം ടൗണ്‍ ടറഫില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. മധു കൃഷ്ണന്‍ ഫുട്ട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. എസ്.എസ് അനിത അധ്യക്ഷത വഹിച്ചു.

എംപിടിഎ പ്രസിഡന്റ് ലതിക രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് മുസ്തഫ മുളിയങ്ങല്‍, സി.കെ. ശശി, കെ.ആര്‍. അന്‍വര്‍, അധര്‍വ് രാജ്, ടി.കെ. മുഹമ്മദ് അലി, ടി.കെ. നാഷാദ് എന്നിവര്‍ നേതൃത്ത്വം നല്‍കി.

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കാല്‍പന്തുകളി പരിചയപ്പെടുത്തുവാനും ലോകകപ്പിന്റെ ആവേശവും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും കുരുന്നുകളില്‍ എത്തിക്കുവാന്‍ ഈ ടൂര്‍ണ്ണമെന്റിനു സാധിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83867/velliyoor-aup-school-organized-a-class-level-football-match)