---
title: "ചാണകക്കുഴിയില്‍ വീണ പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന് തുണയായി അഗ്‌നിരക്ഷാസേന "
english_title: "Agniraksha Sena came to the aid of a fully pregnant cow that fell into a dung pit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83910/agniraksha-sena-came-to-the-aid-of-a-fully-pregnant-cow-that-fell-into-a-dung-pit"
published_at: "2022-12-07T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390a431b3dc6_OBIT_CARD_JPG.JPG"
keywords: []
---

# ചാണകക്കുഴിയില്‍ വീണ പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന് തുണയായി അഗ്‌നിരക്ഷാസേന 

> **Lead Summary:** **കൊയിലാണ്ടി: ** 8 അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന് തുണയായി കൊയിലാണ്ടി അഗ്‌നിരക്ഷാസേന. മേലൂര്‍ പുറത്തെടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി ചാണക കുഴിയിലേക്ക് വീണത്.

## Article Content

**കൊയിലാണ്ടി: ** 8 അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന് തുണയായി കൊയിലാണ്ടി അഗ്‌നിരക്ഷാസേന. മേലൂര്‍ പുറത്തെടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി ചാണക കുഴിയിലേക്ക് വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ പശു മുഴുവനായും ചാണകക്കുഴിയില്‍ ആയിരുന്നു.

പിന്നീട് സേനയും നാട്ടുകാരും ചേര്‍ന്ന് കയറും ബെല്‍ട്ടും പയോഗിച്ച് പശുവിനെ അരമണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു.

Gr:എഎസ്ടിഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി ഹേമന്ദ്, കെ ബിനീഷ്, ഇ.എം നിധിപ്രസാദ്, എ.എസ് അരുണ്‍, ഷാജു, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83910/agniraksha-sena-came-to-the-aid-of-a-fully-pregnant-cow-that-fell-into-a-dung-pit)