---
title: "കുടുംബശ്രീ കലോത്സവത്തിലെ പുരുഷവിലക്ക്; സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി "
english_title: "Male ban at Kudumbashree Kalatsavam; BJP wants CPM and Congress parties to clarify their position"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83928/male-ban-at-kudumbashree-kalatsavam-bjp-wants-cpm-and-congress-parties-to-clarify-their-position"
published_at: "2022-12-07T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390be57cc14c_OBIT_CARD_JPG.JPG"
keywords: []
---

# കുടുംബശ്രീ കലോത്സവത്തിലെ പുരുഷവിലക്ക്; സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി 

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ചെറിയ കുമ്പളത്ത് കുടുംബശ്രീ കലോത്സവത്തില്‍ താലിബാന്‍ വല്‍ക്കരണം നടത്തിയവര്‍ക്കെതിരെ സിപിഎമ്മും കോണ്‍സും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ചെറിയ കുമ്പളത്ത് കുടുംബശ്രീ കലോത്സവത്തില്‍ താലിബാന്‍ വല്‍ക്കരണം നടത്തിയവര്‍ക്കെതിരെ സിപിഎമ്മും കോണ്‍സും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു.

കുടുംബശ്രീ പരിപാടിക്ക് പുരുഷന് വിലക്കേര്‍പ്പെടുത്തിയ നടപടി പുറത്ത് വന്നിട്ട് ഒരാഴചയാവാറായിട്ടും പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാതെ മാറി നില്‍ക്കുന്നത് തിപ്രവാദ ശക്തികളെ പ്രീണിപ്പെടുത്താനാണ്.

യുവജന സംഘടനകളെ പേരിന് രംഗത്തിറക്കി ഇടത് മുന്നണി രംഗം വിട്ടെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി മുന്നണിയായി മല്‍സരിച്ച യുഡിഎഫ് നേത്യത്വം കുറ്റകരമായ മൗനം തുടരുകയാണെന്ന് രജീഷ് പറഞ്ഞു.

നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവത്തില്‍ സാംസ്‌ക്കാരിക നായകരുടെയും, ബുദ്ധിജീവികളുടെയും മൗനം ലജ്ജാകരമാണെന്നും കെ.കെ.രജീഷ് കുറ്റപ്പെടുത്തി.

മൗദുതിയന്‍ മത നിയമം അടിച്ചേല്‍പ്പിച്ച് നാട്ടില്‍ കലാപം സ്വഷ്ടിക്കുന്ന ശക്തികള്‍ക്കെതി ബിജെപി ശകതമായ ബഹുജനമുന്നേറ്റത്തിന് നേത്യത്വം നല്‍കുമന്നും അതിന്റെ ഭാഗമായി ഡിസംബര്‍ പത്തിന് വൈകു 5 മണിക്ക് പാലേരി ചെറിയ കുമ്പളത്ത് ജനജാഗ്രതാ സമ്മേളനം നടത്തും.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും കെ.കെ രജീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83928/male-ban-at-kudumbashree-kalatsavam-bjp-wants-cpm-and-congress-parties-to-clarify-their-position)