---
title: "തൃകാര്‍ത്തിക വിളക്കിന്റെ പ്രഭയില്‍ ക്ഷേത്രങ്ങള്‍ "
english_title: "Temples in the light of Trikartika lamp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83933/temples-in-the-light-of-trikartika-lamp"
published_at: "2022-12-07T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390c4570d79c_OBIT_CARD_JPG.JPG"
keywords: []
---

# തൃകാര്‍ത്തിക വിളക്കിന്റെ പ്രഭയില്‍ ക്ഷേത്രങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര: **വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ നക്ഷത്രമായതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നു. ദേവീക്ഷേത്രങ്ങളില്‍ വീശേഷാല്‍ പൂജകളും ലക്ഷദീപം സമര്‍പ്പിക്കലും നടന്നു.

## Article Content

**പേരാമ്പ്ര: **വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ നക്ഷത്രമായതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നു. ദേവീക്ഷേത്രങ്ങളില്‍ വീശേഷാല്‍ പൂജകളും ലക്ഷദീപം സമര്‍പ്പിക്കലും നടന്നു.

കൂത്താളി ശ്രീ ആര്‍പ്പാം കുന്നത്ത് രക്തചാമുണ്ഡി ദേവസ്ഥാനത്ത് കാര്‍ത്തിക നാളില്‍ തൃകാര്‍ത്തിക വിളക്ക് തെളിയിച്ചു.

ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ അഖണ്ഡ നാമജപവും ഉച്ചയ്ക്ക് അന്നദാനവും നടത്തുകയുണ്ടായി.

കോട്ടൂര്‍ അത്തൂനി ദേവീക്ഷേത്രത്തിലും തൃകാര്‍ത്തിക ദീപം തെളിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83933/temples-in-the-light-of-trikartika-lamp)