---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു"
english_title: "Perampra Gram Panchayat Working Group organized public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83997/perampra-gram-panchayat-working-group-organized-public-meeting"
published_at: "2022-12-08T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63917e16924a6_1pothu_yogam.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.

## Article Content

**പേരാമ്പ്ര:** പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.

2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

പഞ്ചായത്ത് ഭരണസമിതി, ആസൂത്രണ സമിതി എന്നിവയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങളാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ കെ. പ്രിയേഷ്, മിനി പൊന്‍പറ, ശ്രീലജ പുതിയേടത്ത്, പഞ്ചായത്തംഗങ്ങളായ പി.കെ. രാഗേഷ്, കെ.കെ. പ്രേമന്‍, പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍. ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികള്‍, ആസൂത്രണ സമിതി നിര്‍വ്വഹകണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83997/perampra-gram-panchayat-working-group-organized-public-meeting)