---
title: "മഹിളാ അസോസിയേഷന്‍ കെ.കെ. ലീല ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "Mahila Association K.K. Leela's death anniversary was observed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84181/mahila-association-kk-leelas-death-anniversary-was-observed-perambra"
published_at: "2022-12-09T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392d230421c3_1kk_leele.jpg"
keywords: []
---

# മഹിളാ അസോസിയേഷന്‍ കെ.കെ. ലീല ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മഹിളാ അസോസിയേഷന്‍ കെ.കെ. ലീല ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

** പേരാമ്പ്ര:** മഹിളാ അസോസിയേഷന്‍ കെ.കെ. ലീല ചരമവാര്‍ഷിക ദിനം ആചരിച്ചു.

മഹിള അസോസിയേഷന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കെ.കെ. ലീലയുടെ എട്ടാം ചരമവാര്‍ഷികമാണ് മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായി ആചരിച്ചത്.

സ്മൃതികുടിരത്തില്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: കെ.വി. ലേഖ പുഷ്പ ചക്രമര്‍പ്പിച്ചു.

പാലേരിയില്‍ പ്രകടനവും അനുസ്മരണ യോഗവും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.വി. ലേഖ യോഗം ഉദ്ഘാടനം ചെയ്തു. പാലേരി മേഖല കമ്മിറ്റി പ്രസിഡന്റ് സുവര്‍ണ്ണ ആപ്പറ്റ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി സുജാത മനക്കല്‍, പ്രസിഡന്റ് നഫീസ കൊയിലോത്ത്, വി.കെ. സുമതി, എം. നളിനി എന്നിവര്‍ സംസാരിച്ചു.

ഹഷിജ മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തങ്കമ്മ വര്‍ഗീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84181/mahila-association-kk-leelas-death-anniversary-was-observed-perambra)