---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം "
english_title: "Nochad Gram Panchayat Working Group General Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84288/nochad-gram-panchayat-working-group-general-meeting"
published_at: "2022-12-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393456494a8a_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം 

> **Lead Summary:** **നൊച്ചാട് **: നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2023 - 2024 വാര്‍ഷിക പദ്ധതി രൂപീകരണ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു.

## Article Content

**നൊച്ചാട് **: നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2023 - 2024 വാര്‍ഷിക പദ്ധതി രൂപീകരണ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ അദ്ധ്യക്ഷയായി. പദ്ധതിക്കാവശ്യമായ ഫണ്ട് നിര്‍ദ്ദേശങ്ങള്‍ വികസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭന വൈശാഖ് അവതരിപ്പിച്ചു.

തുടര്‍ന്ന് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ എന്നിവര്‍ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെകട്ടറി അനീഷ് അരവിന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84288/nochad-gram-panchayat-working-group-general-meeting)