---
title: "അനുമോദന സദസ്സും രക്ഷാകര്‍തൃ പഠനസംഗമവും സംഘടിപ്പിച്ച് ബി.കെ നായര്‍ മെമ്മോറിയല്‍ യു.പി "
english_title: "BK Nair Memorial U.P organized a felicitation session and parent study meet."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84298/bk-nair-memorial-up-organized-a-felicitation-session-and-parent-study-meet"
published_at: "2022-12-09T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639357bbb684f_OBIT_CARD_JPG.JPG"
keywords: []
---

# അനുമോദന സദസ്സും രക്ഷാകര്‍തൃ പഠനസംഗമവും സംഘടിപ്പിച്ച് ബി.കെ നായര്‍ മെമ്മോറിയല്‍ യു.പി 

> **Lead Summary:** **പേരാമ്പ്ര: **അരിക്കുളം നിടുംമ്പൊയില്‍ ബി.കെ നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടന്ന അനുമോദന സദസ്സും രക്ഷാകര്‍തൃ പഠനസംഗമവും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **അരിക്കുളം നിടുംമ്പൊയില്‍ ബി.കെ നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടന്ന അനുമോദന സദസ്സും രക്ഷാകര്‍തൃ പഠനസംഗമവും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ അധ്യക്ഷനായി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.പി.അനീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ പി.ജി.രാജീവ് സ്വാഗതം പറഞ്ഞു. സി.എം ജനാര്‍ദ്ദനന്‍, കെ.എം.അസീസ്, കെ.ഗീത, കെ.ടി.പ്രഭ, പി.ടി.എ വൈസ് പ്രസിഡന്റ് സിറാജ് മാവട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

അറിയപ്പെടുന്ന നാടക നടനും സംവിധായകനുമായ കലേഷ് തനത് പരിപാടിയായ 'തേന്‍ മലയാളം' കുട്ടികള്‍ക്കുള്ള പഠന ക്ലാസ്സ് നടത്തി. കരാട്ടെ അധ്യാപകരായ ഡോ: വിജയന്റെയും, അഭിരാജിന്റെയും, മോഹനന്‍ ചാലക്കലിന്റെയും ക്ലാസ്സുകളും, പൂര്‍വ്വ വിദ്യാര്‍ത്ഥി ശലഭ കോട്ടക്കലിന്റെ നേതൃത്വത്തില്‍ കരാട്ടെ ഡമോണ്‍സ്‌ട്രേഷനും നടന്നു.

സല്‍മാന്‍ വടകരയുടെ ഗാനവും, കാസിം മാവട്ടിന്റെ കവിതയും ശ്രദ്ധേയമായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനോദ് പഞ്ചായത്ത്, സബ്ബ് ജില്ലാ, ജില്ലാ മേളകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും, SSLC, +2 ഉന്നത വിജയികളെയും, ഉന്നത വിദ്യാദ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു.

പി.അനില്‍കുമാര്‍ കുട്ടികളുമായി പാട്ടിലൂടെയും കഥകളിലൂടെയും സംവദിച്ചു. തുടര്‍ന്ന് പ്രശസ്ത മോട്ടിവേറ്ററും ട്രയിനറുമായ ഡോ: ഇസ്മയില്‍ മരുതേരി രക്ഷിതാക്കളുമായി സംവദിച്ചു.

മാറുന്ന ലോകത്തിലുണ്ടാവുന്നമാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല പൊതു സമൂഹത്തിനും ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച പാരന്റിംഗ് എങ്ങനെയായിരിക്കണമെന്ന വസ്തുത കഥകളിലൂടെയും രസകരമായ ആശയ വിനിമയത്തിലൂടെയും അദ്ദേഹം ഒരോ രക്ഷിതാവിനും പകര്‍ന്നു നല്‍കി. എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ നീതു ചാമക്കണ്ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84298/bk-nair-memorial-up-organized-a-felicitation-session-and-parent-study-meet)