---
title: "വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങ്; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്ക് "
english_title: "Ragging at North High Secondary School; Plus one student injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84333/ragging-at-north-high-secondary-school-plus-one-student-injured"
published_at: "2022-12-10T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393e682bb3cc_OBIT_CARD_JPG.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങ്; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര: **വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങ്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തരിപ്പിലോട് പുതുപ്പറമ്പില്‍ അലന്‍ അനീഷ് നെയാണ് സീനിയര്‍ വിദ്യാര്‍ഥികളായ നാലു പേര്‍ ചേര്‍ന്ന് റാഗ് ചെയ്തത്.

## Article Content

**പേരാമ്പ്ര: **വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങ്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തരിപ്പിലോട് പുതുപ്പറമ്പില്‍ അലന്‍ അനീഷ് നെയാണ് സീനിയര്‍ വിദ്യാര്‍ഥികളായ നാലു പേര്‍ ചേര്‍ന്ന് റാഗ് ചെയ്തത്.

വസ്ത്രങ്ങള്‍ ഊരിമാറ്റി നിലത്തിട്ട് ചവിട്ടുകയും മുഖത്തും പുറത്തും അടിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ അലനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമിച്ച നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84333/ragging-at-north-high-secondary-school-plus-one-student-injured)